Thursday June 21st, 2018 - 7:13:pm
topbanner
Breaking News

കാല്‍നടക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കുന്നില്ല; കാറുണ്ടെന്നു കരുതി തോന്നിയപോലെ പാര്‍ക്ക് ചെയ്യരുത്: ബോംബെ ഹൈക്കോടതി

akhila
കാല്‍നടക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കുന്നില്ല; കാറുണ്ടെന്നു കരുതി തോന്നിയപോലെ പാര്‍ക്ക് ചെയ്യരുത്: ബോംബെ ഹൈക്കോടതി

മുംബൈ: കാല്‍നടക്കാര്‍ക്കും അവകാശങ്ങളുണ്ട്. അവരുടെ അവകാശങ്ങള്‍ ആരും പരിഗണിക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി.

ഒരാള്‍ക്ക് കാറുണ്ടെന്നു കരുതി തോന്നിയ പോലെ എവിടെയും പാര്‍ക്ക് ചെയ്യാമെന്നതില്‍ അര്‍ഥമില്ലെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ചു രാകേഷ് ശുക്ല എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞു. നഗരത്തിലെ ക്രാഫോര്‍ഡ്, ഭുലേശ്വര്‍, സവേരി മാര്‍ക്കറ്റുകളിലെ തിരക്ക് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാഫിക് പൊലീസിനു നിര്‍ദേശവും നല്‍കി.

ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ വിദഗ്ധന്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ട്രാഫിക് പൊലീസ് കോടതിയെ അറിയിച്ചു.  ക്രാഫോര്‍ഡ് മാര്‍ക്കറ്റിലെ തിരക്കു കുറയ്ക്കുന്നതിനായി ട്രാഫിക് പൊലീസിലെ ജോയിന്റ് കമ്മിഷണറും ബിഎംസി അസിസ്റ്റന്റ് കമ്മിഷണറും ചേര്‍ന്ന് സര്‍വേ നടത്തിയെന്നും അറിയിച്ചു.

ക്രാഫോര്‍ഡ് മാര്‍ക്കറ്റിലെ തിരക്കു കുറയ്ക്കുന്നതിന് വാഹന ഗതാഗതം നിയന്ത്രിക്കണമെന്ന് കഴിഞ്ഞ വാദം കേള്‍ക്കുന്നതിനിടെ കോടതി നിര്‍ദേശിച്ചിരുന്നു.

Read more topics: high court, vehicle parking
English summary
bombay high court on vehicle parking

More News from this section

Subscribe by Email