Saturday September 22nd, 2018 - 2:04:am
topbanner

രജനീകാന്തിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും വീട്ടില്‍ ബോംബ് ഭീഷണി സന്ദേശം

Jikku Joseph
രജനീകാന്തിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും വീട്ടില്‍ ബോംബ് ഭീഷണി സന്ദേശം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിയുടെയും നടന്‍ രജനീകാന്തിന്റെയും വീടുകള്‍ക്കു ബോംബ് ഭീഷണി. ശനിയാഴ്ചയാണ് ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഭീഷണി സന്ദേശമെത്തിയത്. മുഖ്യമന്ത്രിയുടെയും രജനീകാന്തിന്റെയും വസതികളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഇത് പിന്നീട് വ്യാജമാണെന്നു പരിശോധനയില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു യവാവിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.

ഭുവനേശ്വരന്‍ എന്ന 21 കാരന്‍ മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തത്. കൂഡല്ലൂരില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മുമ്പ് ഇയാള്‍ അസുഖത്തിനു ചികിത്സ തേടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

2013-ല്‍ ആണ് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുനേരെ വ്യാജബോംബു ഭീഷണി മുഴക്കിയതിന് ഇയാള്‍ അറസ്റ്റിലായത്. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുനേരെയും ഇയാള്‍ സമാനരീതിയില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയിരുന്നു.

 

English summary
bomb threats to tamil nadu CM, rajinikanth residences
topbanner

More News from this section

Subscribe by Email