Tuesday September 25th, 2018 - 10:47:pm
topbanner

ബോളിവുഡ് താരം രാഹുല്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു

sadu prakash
ബോളിവുഡ് താരം രാഹുല്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാഹുല്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി വിജയ് ഗോയിലിന്റെ സാന്നിദ്ധ്യത്തിലാണ് രാഹുല്‍ ബി.ജെ.പിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ചത്. തന്നെ സംബന്ധിച്ചടത്തോളം സുപ്രധാന ദിവസമാണിതെന്ന് രാഹുല്‍ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും രാജ്യത്തെ മുന്നോട്ട് നയിക്കുന്ന രീതി അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറിക്കഴിഞ്ഞു. അങ്ങനെ രാജ്യത്തെ നയിക്കുന്ന പാര്‍ട്ടിയില്‍ ചേരാന്‍ കഴിഞ്ഞതില്‍ താന്‍ കൃതാര്‍ത്ഥനാണെന്ന് രാഹുല്‍ റോയ് പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിനായി സംഭാവന ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പാര്‍ട്ടി ഏല്പിക്കുന്ന ഏത് ചുമതലയും ശിരസാവഹിക്കുമെന്നും രാഹുല്‍ പറഞ്ഞു. 1990ല്‍ ആഷിഖി എന്ന സിനിമയിലൂടെയാണ് രാഹുല്‍ ബോളിവുഡിലെത്തിയത്. പിന്നീട് ജുനൂന്‍, ഫിര്‍ തേരി കഹാനി യാദ് ആയെ തുടങ്ങീ സിനിമകളിലും അഭിനയിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.

 

Read more topics: bollywood, actor, rahul roy, joined, BJP
English summary
bollywood actor rahul roy joined BJP
topbanner

More News from this section

Subscribe by Email