Thursday November 15th, 2018 - 6:45:pm
topbanner

ഗോദാവരി നദിയിലേക്ക് ബോട്ട് മറിഞ്ഞ് 23 പേരെ കാണാതായി

NewsDesk
ഗോദാവരി നദിയിലേക്ക് ബോട്ട് മറിഞ്ഞ് 23 പേരെ കാണാതായി

അമരാവതി: 40ഓളം ആളുകളുമായി പോയിരുന്ന ബോട്ട് മറിഞ്ഞ് 23 പേരെ കാണാതായതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി നദിയിലാണ് അപകടമുണ്ടായത്.

അപകടത്തെത്തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന കാണാതായ ആളുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. 17 പേരെ രക്ഷപെടുത്തി. അപകടത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എന്‍. ചിന്നപ്പ എന്നിവര്‍ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടു. പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു ഇതേത്തുടര്‍ന്ന് ബോട്ട് മറിഞ്ഞതാകാമെന്നാണ് സൂചന.

Read more topics: Boat, Godavari, River, Andhra Pradesh
English summary
Boat Capsizes In Godavari River In Andhra Pradesh
topbanner

More News from this section

Subscribe by Email