topbanner
Wednesday October 18th, 2017 - 7:31:am
topbanner

ബ്ലൂ വെയില്‍ ഗെയിം;പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

Jikku Joseph
ബ്ലൂ വെയില്‍ ഗെയിം;പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

കൊല്‍ക്കത്ത: മരണക്കളിയായ ബ്ലൂവെയില്‍ ഗെയിം കളിച്ച് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്‌നാപ്പൂരിലാണ് ഗെയിം കളിച്ച പത്താം ക്ലാസുകാരന്‍ ജീവനൊടുക്കിയത്. അങ്കന്‍ ദേ (15) ആണ് ഗെയിമിന്റെ കൊലവിളിക്കിരയായത്.

അങ്കന്‍ ബ്ലൂവെയില്‍ കളിക്കുന്നുണ്ടെന്ന് അവന്റെ സുഹൃത്ത് പറഞ്ഞതായാണ് വിവരം. കഴിഞ്ഞയാഴ്ച മുംബൈയിലും മധ്യപ്രദേശിലും വിദ്യാര്‍ഥികള്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 50 ലെവലുകളുള്ള ഗെയിമിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടും. ഇതാണ് കളിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതിന് പിന്നില്‍.

English summary
blue whale game student committed suicide
topbanner topbanner

More News from this section

Subscribe by Email