Friday September 21st, 2018 - 5:51:pm
topbanner

വൈറലായി 'ബ്ലോക്ക് മോദി'; വിശദീകരണവുമായി ബി.ജെ.പി

sadu prakash
വൈറലായി 'ബ്ലോക്ക് മോദി'; വിശദീകരണവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ട്വിറ്ററില്‍ നടക്കുന്ന 'ബ്ലോക്ക് മോദി' ക്യാംപയിന്‍ വൈറലാകുന്നു. കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അവഹേളിക്കുന്ന പോസ്റ്റുകള്‍ ഇടുന്നവരെ മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതാണ് പ്രതിഷേധത്തിന് കാരണം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വസതിയ്ക്ക് പുറത്ത് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് രാജ്യം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഗൗരിയെ അപമാനിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാപക പ്രചാരണങ്ങള്‍ ഉണ്ടായി.

ഇത്തരത്തില്‍ പോസ്റ്റുകളിട്ട ചിലരെ പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തുടര്‍ന്ന് മോദിക്കെതിരെ നടന്ന ബ്ലോക്ക് മോദി ക്യാംപയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആവുകയും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയാവുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ മുന്നറിയിപ്പുമായി ബി.ജെ.പി രംഗത്തെത്തി. ആരെങ്കിലും നടത്തുന്ന പ്രചാരണത്തിന് പ്രധാനമന്ത്രിയെ പഴിക്കരുതെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി. നരേന്ദ്രമോദി ഏതെങ്കിലും ഒരാളെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു എന്നതിനര്‍ഥം അയാള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്നല്ലെന്നും അവര്‍ വിശദീകരിക്കുന്നു. തന്നെ ഫോളോ ചെയ്യുന്നവരെ ആരെയും മോദി അണ്‍ഫോളോ ചെയ്തിട്ടില്ലെന്നും മോശം കമന്റുകള്‍ ചെയ്യുന്നവരെ അറിയില്ലെന്നും ബി.ജെ.പി വ്യക്തമാക്കി.

Read more topics: block,modi, campaign, twitter
English summary
block modi campaign in twitter
topbanner

More News from this section

Subscribe by Email