Saturday February 16th, 2019 - 5:02:am
topbanner

ഇനി 15 ദിവസം കോടികളുടെ കുതിരക്കച്ചവടം; എംഎല്‍എമാരെ ഒളിപ്പിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസ്സും

NewsDesk
ഇനി 15 ദിവസം കോടികളുടെ കുതിരക്കച്ചവടം; എംഎല്‍എമാരെ ഒളിപ്പിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസ്സും

ബെംഗളുരു: കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് അനുമതി ലഭിച്ചതോടെ നടക്കാന്‍ പോകുന്നത് എംഎല്‍എമാരെ കോടികള്‍ വാഗ്ദാനം ചെയ്ത് തങ്ങളുടെ പാളയത്തില്‍ എത്തിക്കല്‍.

ഇതിനകം തന്നെ കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ക്ക് വന്‍ വാഗ്ദാനവുമായി ബിജെപി എത്തിയതായാണ് റിപ്പോര്‍ട്ട്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്രയും ദിവസം ലഭിച്ചത് ബിജെപിക്ക് ലോട്ടറിയടിച്ചപോലെയാമെന്നാണ് വിലയിരുത്തല്‍.ഈ ദിവസം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കേന്ദ്രത്തില്‍ ഭരണമുള്ള ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ എംഎല്‍എമാരെ ലഭിച്ചേക്കും.

104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്.

ബിജെപിയുടെ വാഗ്ദാനം മറികടക്കാന്‍ എംഎല്‍എമാരെ കൂട്ടത്തോടെ മാറ്റിത്താമസിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ജെഎഡിഎസ്സിനെ പൂര്‍ണമായോ ഭാഗികമായോ അടര്‍ത്തിയെടുക്കാനാണ് ഇപ്പോള്‍ ബിജെപിയുടെ ശ്രമം.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107