Monday July 23rd, 2018 - 1:26:pm
topbanner
Breaking News

സത്യപ്രതിജ്ഞ ചെയ്യുന്നത് യെദ്യൂരപ്പ മാത്രം; സത്യപ്രതിജ്ഞ അല്‍പസമയത്തിനകം

Jikku Joseph
സത്യപ്രതിജ്ഞ ചെയ്യുന്നത് യെദ്യൂരപ്പ മാത്രം; സത്യപ്രതിജ്ഞ അല്‍പസമയത്തിനകം

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ അല്‍പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാകും രാജ്ഭവനില്‍ നടക്കുക. രാജ്ഭവന് മുന്നില്‍ വാദ്യമേളങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

തത്ക്കാലം യെദ്യൂരപ്പ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. അദ്ദേഹത്തോടൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരുമെന്നുള്ളത് കൊണ്ടും തത്ക്കാലം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യട്ടെയെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം.

നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17-ന് ബംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നത്. ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറും.

കര്‍ണാടക രാജ്ഭവനിലെ പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിലാവും യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക എന്നാണ് വിവരം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്കും ബി.ജെ.പിക്കും നല്‍കിയിട്ടുള്ളത്. 104 സീറ്റുകളാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത്. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

 

English summary
bjp yeddyurappa to take oath today, has 15 days to prove majority
topbanner

More News from this section

Subscribe by Email