Tuesday June 19th, 2018 - 12:32:pm
topbanner
Breaking News

ത്രിപുരയില്‍ ബിജെപി നിലപാട് മാറ്റി ; ബീഫ് നിരോധിക്കില്ല

suji
ത്രിപുരയില്‍ ബിജെപി നിലപാട് മാറ്റി ; ബീഫ് നിരോധിക്കില്ല

25 വര്‍ഷത്തെ ഇടത് ഭരണത്തിന് ശേഷം ചെങ്കോട്ട സ്വന്തമാക്കിയ ബിജെപി ത്രിപുരയില്‍ ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞു.

സംസ്ഥാനത്ത് ബീഫ് നിരോധിക്കില്ലെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയായ സുനില്‍ ദേവ്ദര്‍ വ്യക്തമാക്കി.'വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതലും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ്. കൂടാതെ ഇവിടെയുള്ള ഹിന്ദുക്കളില്‍ പലരും ബീഫ് ഭക്ഷിക്കുന്നവരാണ്. അപ്പോള്‍ ഇവിടെ ബീഫ് എങ്ങനെ നിരോധിക്കും' അദ്ദേഹം ചോദിച്ചു.

ബീഫ് ഉപയോഗം ഒരു സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുകയാണെങ്കില്‍ ബി.ജെ.പി ബീഫ് നിരോധനത്തെ പിന്തുണക്കുമായിരിക്കും. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തതാണ് ബീഫ്. അപ്പോഴെങ്ങനെ പിന്‍വലിക്കുമെന്ന് നേതാവ് ചോദിക്കുന്നു. ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.

 

Read more topics: bjp leader, beef ban, tripura
English summary
bjp will not impose beef ban in Tripura says leader Sunil Deodhar

More News from this section

Subscribe by Email