Friday November 16th, 2018 - 4:40:am
topbanner

2019 തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം വേണ്ടെന്ന് അമിത് ഷാ ; മഹാരാഷ്ട്രയില്‍ ബിജെപി തനിച്ച് മത്സരിക്കും

suji
2019 തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം വേണ്ടെന്ന് അമിത് ഷാ ; മഹാരാഷ്ട്രയില്‍ ബിജെപി തനിച്ച് മത്സരിക്കും

2019ലെ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം വേണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മഹാരാഷ്ട്രയില്‍ തനിച്ച് മത്സരിക്കാനാണ് പാര്‍ട്ടി നീക്കം. മഹാരാഷ്ട്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പാര്‍ട്ടി അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനിന്നിരുന്നു. അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെങ്കിലും ഹൃദയം കൊണ്ട് വിജയിച്ചത് രാഹുലാണെന്ന് ശിവസേന മുഖപത്രം പ്രശംസിക്കുകയുണ്ടായി.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഖ്യമില്ലാതെ മത്സരിക്കുമെന്ന് ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്നോടിയായി പാല്‍ഘറില്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന തനിച്ച് മത്സരിക്കുകയും ചെയ്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന പദ്ധതികളെപ്പറ്റി വ്യാപക പ്രചാരണം നടത്താന്‍ അമിത് ഷാ മഹാരാഷ്ട്രയിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ബൂത്തിലും മോട്ടോര്‍ സൈക്കിളുകളുമായി അഞ്ച് പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവണമെന്നാണ് നിര്‍ദ്ദേശം. സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ സജീവമാക്കാനും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

 

Read more topics: bjp, shiv sena, 2019 election
English summary
bjp wil face alone without siv sena in 2019 election
topbanner

More News from this section

Subscribe by Email