Thursday November 15th, 2018 - 2:15:am
topbanner

വിശ്വാസ വോട്ടെടുപ്പ് ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയും ബി.ജെ.പി ജയിക്കും: യശ്വന്ത് സിന്‍ഹ

Jikku Joseph
വിശ്വാസ വോട്ടെടുപ്പ് ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയും ബി.ജെ.പി ജയിക്കും: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്ത്. കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയാണെങ്കിലും ബി.ജെ.പി ജയിക്കുമെന്ന് സിന്‍ഹ പറഞ്ഞു.

ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയാണെങ്കിലും ബി.ജെ.പി ഈ വിശ്വസ വോട്ടെടപ്പ് വിജയിക്കുമെന്ന് എനിക്ക് പ്രവചിക്കാനാകും. കാത്തിരുന്ന് കാണാമെന്ന് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. നേരത്തേയും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിന്‍ഹ രംഗത്തെത്തിയിരുന്നു.

ക്രിക്കറ്റില്‍ ഐപിഎല്‍ പോലെ കര്‍ണാടകയില്‍ നടക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ലീഗാണെന്നും. ഇവിടെ എംഎല്‍എമാരെ ലേലത്തില്‍ എടുക്കുകയാണെന്നും സിന്‍ഹ പറഞ്ഞു. ഏറ്റവും കൂടുതല്‍ പണം മുടക്കുന്നതാരാണോ അവരെ എംഎല്‍എമാര്‍ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

English summary
bjp trying to subvert democracy in karnataka says yashwant sinha
topbanner

More News from this section

Subscribe by Email