Friday February 22nd, 2019 - 8:18:pm
topbanner

രാഹുലിന്റേത് കുട്ടികളുടെ പെരുമാറ്റം; പാര്‍ലമെന്റിനെ വഴിതെറ്റിച്ച രാഹുലിനെതിരെ ബിജെപിയുടെ അവകാശലംഘന പ്രമേയം

suji
രാഹുലിന്റേത് കുട്ടികളുടെ പെരുമാറ്റം; പാര്‍ലമെന്റിനെ വഴിതെറ്റിച്ച രാഹുലിനെതിരെ ബിജെപിയുടെ അവകാശലംഘന പ്രമേയം

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപിമാര്‍ അവകാശ ലംഘന പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് മുതിര്‍ന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ അഴിച്ചുവിട്ടത്.

എന്നാല്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് പാര്‍ലമെന്റിനെ വഴിതെറ്റിക്കുകയാണ് രാഹുല്‍ ചെയ്തതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പെരുമാറ്റം വെറും കുട്ടിത്തമാണ്. പ്രായമായെന്ന് പറഞ്ഞിട്ട് കാര്യമില്ല, അതിന്റെ പക്വതയില്ല. കോണ്‍ഗ്രസ് പ്രസിഡന്റിന് ഇത്രയും തെറ്റായ വിവരവങ്ങളും, പക്വതയില്ലായ്മയും ഉണ്ടെന്നത് ദൗര്‍ഭാഗ്യകരമാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പല നയങ്ങള്‍ക്കും, പ്രശ്‌നങ്ങള്‍ക്കും എതിരെയാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. എന്നാല്‍ ഇത് ഭരണപക്ഷത്ത് നിന്നും രോഷപ്രകടനത്തിനും വഴിയൊരുക്കി. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അവസാന പ്രാസംഗികനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കും. ഇതിന് ശേഷമാണ് വോട്ടിനിടുക.

 

Viral News

English summary
bjp to move privilege motion against rahul gandhi for misleading parliament
topbanner

More News from this section

Subscribe by Email