Sunday February 17th, 2019 - 5:29:pm
topbanner

സാമൂഹികമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താന്‍ ബി.ജെ.പി.

akhila
സാമൂഹികമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താന്‍ ബി.ജെ.പി.


ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താന്‍ ബി.ജെ.പി.

2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണിത്. ഇതിന്റെ ഭാഗമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമായി ഞായറാഴ്ച ഡല്‍ഹിയില്‍ ശില്പശാല സംഘടിപ്പിച്ചു. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബര്‍ എന്നിവരാണ് ഈനീക്കത്തിന് നേതൃത്വം നല്‍കുന്നത്.

ഇരുവരും ശില്പശാലയില്‍ പങ്കെടുത്തു. ബി.ജെ.പി. അനുകൂല സംഘടനയായ ഇന്ത്യ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. 'സോഷ്യല്‍ മീഡിയ ലീഡേഴ്‌സ്' എന്നായിരുന്നു നെഹ്രു മെമ്മോറിയല്‍ മ്യൂസിയത്തിലും ലൈബ്രറിയിലും നടത്തിയ ശില്പശാലയുടെ പേര്. ഇന്ത്യ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സില്‍ അംഗങ്ങളാണ് ഇരുമന്ത്രിമാരും.

സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ ഫോളോവേഴ്‌സുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തവരില്‍ പലരും. എന്നാലിവരില്‍ ഭൂരിഭാഗവും പാര്‍ട്ടിപ്രവര്‍ത്തകരല്ല, പാര്‍ട്ടി അനുഭാവികളാണ്.

Viral News

Read more topics: bjp, social media
English summary
bjp social media campaign
topbanner

More News from this section

Subscribe by Email