Monday December 17th, 2018 - 8:11:pm
topbanner

റാഫേലിലെ സത്യം പുറത്ത് കൊണ്ടുവരണം ; രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

suji
റാഫേലിലെ സത്യം പുറത്ത് കൊണ്ടുവരണം ; രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ബിജെപി ദേശീയ തലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് ഒരുങ്ങുന്നു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് പ്രചരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുക. 

സത്യം പുറത്തുകൊണ്ടുവരാന്‍ താന്‍ അടക്കമുള്ള നേതാക്കള്‍ ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അന്താരാഷ്ട്ര മാനങ്ങളുണ്ട്. ഇക്കാര്യത്തിലെ സത്യം പുറത്തുകൊണ്ടുവരികയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി രാജ്യം മുഴുവന്‍ സഞ്ചരിച്ച് സത്യത്തിന് വേണ്ടി യുദ്ധം ചെയ്യുമെന്നും അവര്‍ അറിയിച്ചു. വസ്തുതകള്‍ നിരത്തിയാകും കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയെന്ന് നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരേയും ബിജെപിയ്‌ക്കെതിരേയും ആക്രമണം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു .

Read more topics: bjp ,rafale, nirmala seetaraman
English summary
bjp ready to reveal the truth in rafale
topbanner

More News from this section

Subscribe by Email