Tuesday May 21st, 2019 - 9:05:am
topbanner
topbanner

ബി.ജെ.പി. എം.പി. ജി.വി.എല്‍. നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്

RA
ബി.ജെ.പി. എം.പി. ജി.വി.എല്‍. നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്

ന്യൂഡല്‍ഹി: ബി.ജെ.പി. എം.പി. ജി.വി.എല്‍. നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ചെരുപ്പേറ് . വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എം.പി.ക്ക് നേരെ ഷൂ എറിയുകയായിരുന്നു.

തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച്‌ പുറത്താക്കി. മലേഗാവ് സ്‌ഫോടനത്തെ കുറിച്ച്‌ പറയുന്നതിനിടെയാണ് ചെരുപ്പേറ് നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം തനിക്ക് നേരെയുള്ള ഷൂ ഏറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു.

Read more topics: bjp mp, press meet, attack case
English summary
bjp mp press meet attack case
topbanner

More News from this section

Subscribe by Email