Monday February 18th, 2019 - 2:20:pm
topbanner

രാജസ്ഥാനില്‍ ബിജെപി വിട്ട് ലോക്സഭ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

JB
 രാജസ്ഥാനില്‍ ബിജെപി വിട്ട് ലോക്സഭ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപിക്ക് വീണ്ടും തിരിച്ചടി. രാജസ്ഥാനിലെ ദൗസ മണ്ഡലത്തില്‍ നിന്നുള്ള എംപി ഹരീഷ് മീണ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ എംപി പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത ക്ഷീണമാണ് സമ്മാനിച്ചത്.രാജസ്ഥാനിലെ മുന്‍ ഡിജിപിയായിരുന്ന ഹരീഷ് മീണ 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ദൗസ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച വിജയം കണ്ടെത്തുകയുമായിരുന്നു. കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ച ഹരീഷ് മീണയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഹരീഷ് മീണയുടെ സഹോദരന്‍ നേരത്തെ മുതല്‍ നമോ നാരായണന്‍ മീണ കോണ്‍ഗ്രസിലാണ്. രാജസ്ഥാനിലെ പ്രബലസമുദായമാണ് മീണ സമുദായം. രാഷ്ട്രീയത്തിലും സര്‍ക്കാര്‍ ജോലികളിലും മീണ സമുദായത്തില്‍ നിന്നുള്ളവര്‍ ധാരാളമാണ്.

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നവംബര്‍, ഡിസംബറിലായി നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് സി വോട്ടര്‍ സര്‍വ്വേയില്‍ പറഞ്ഞിരുന്നു . രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ തെലങ്കാനയില്‍ ടിആര്‍എസിനെ പിന്തള്ളി ടിഡിപി-കോണ്‍ഗ്രസ് സഖ്യം ഭരണം പിടിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍. കനത്ത പോരാട്ടം നടക്കുന്ന ഛത്തീസ്ഗഡിലും മിസോറാമിലും ആര്‍ക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് പ്രവചനം.

രാജസ്ഥാനില്‍ നിലവില്‍ ഭരണത്തിലിരിക്കുന്ന ബിജെപി 45 സീറ്റുകളില്‍ മാത്രമായിരിക്കും വിജയിക്കുക എന്നും കോണ്‍ഗ്രസ് 145 സീറ്റുകളോടെ അധികാരത്തില്‍ എത്തുമെന്നും സര്‍വെ പറയുന്നു. ബിജെപിക്ക് 39.7% വോട്ടും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 47.9% വോട്ടും ലഭിക്കും എന്നായിരുന്നു സര്‍വ്വേ ഫലം.

 

Viral News

English summary
bjp mp join congress in rajasthan
topbanner

More News from this section

Subscribe by Email