എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ബിജെപി എംപി. ഡല്‍ഹിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും അണിയുമെന്നാണ് ഹരീഷ് ദ്വിവേദിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
രാഹുല്‍ പരാജയപ്പെട്ടു, പ്രിയങ്കയും അതുപോലെ പരാജയപ്പെടും. ഡല്‍ഹിയില്‍ ജീന്‍സും ടി ഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും അണിയും എന്നായിരുന്നു ദ്വിവേദിയുടെ പരാമര്‍ശം.
പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തില്‍ നേട്ടവും കഴിവും ഇല്ലെന്നായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝാ പറഞ്ഞത്. നിരവധി നേതാക്കളാണ് പ്രിയങ്കയുടെ വരവിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.