Wednesday December 19th, 2018 - 4:59:am
topbanner

ബിജെപി സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു; തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും

NewsDesk
ബിജെപി സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു; തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും

ബെംഗളുരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കുമെന്ന് സൂചന.

സിറ്റിംഗ് എംഎല്‍എ കൂടിയായ ബി.എന്‍.വിജയകുമാര്‍(59) ആണ് മരിച്ചത്. വ്യാഴാഴ്ച പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലമാണ് അന്ത്യം. 1990ലാണ് സിവില്‍ എഞ്ചിനിയറിംഗ് ബിരുദധാരിയായ വിജയകുമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം രണ്ട് തവണ ജയിച്ച് നിയമസഭയിലെത്തി. പാര്‍ട്ടിയുടെ ബെംഗളുരു സിറ്റി ജനറല്‍ സെക്രട്ടറി പദവി 12 വര്‍ഷത്തോളം അദ്ദേഹം വഹിച്ചിരുന്നു.

Read more topics: BJP, MLA, Vijay Kumar
English summary
BJP MLA Vijay Kumar dies due to cardiac arrest
topbanner

More News from this section

Subscribe by Email