Sunday July 22nd, 2018 - 7:31:pm
topbanner
Breaking News

മഴ പെയ്യാന്‍ തവളകളുടെ കല്യാണം നടത്തി ബിജെപി മന്ത്രി ; വിവാഹ ശേഷം സദ്യയും ഒരുക്കി ; സംഭവം മധ്യപ്രദേശിലെ ക്ഷേത്രത്തില്‍

suji
മഴ പെയ്യാന്‍ തവളകളുടെ കല്യാണം നടത്തി ബിജെപി മന്ത്രി ; വിവാഹ ശേഷം സദ്യയും ഒരുക്കി ; സംഭവം മധ്യപ്രദേശിലെ ക്ഷേത്രത്തില്‍

ഭോപ്പാല്‍ ; മഴ ലഭിക്കാന്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ തവളകളുടെ വിവാഹം നടത്തി ബിജെപി മന്ത്രി. സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ മന്ത്രിയായ ലളിത യാദവാണ് ചത്തര്‍പുരിലെ ക്ഷേത്രത്തില്‍ തവളകളുടെ വിവാഹത്തിന് നേതൃത്വം നല്‍കിയത്.

തവളകളുടെ വിവാഹം കാണാനും ചടങ്ങില്‍ പങ്കെടുക്കാനും നൂറുകണക്കിന് പേരെത്തി. വിവാഹ ശേഷം സദ്യയും ഒരുക്കിയിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ നടത്തി വരുന്ന അതിപുരാതന ആചാരമാണ് തവളകളുടെ കല്യാണവും അതിന് ശേഷമുള്ള വിവാഹ സദ്യയുമെന്ന് ക്ഷേത്ര തന്ത്രി പറഞ്ഞു.

തവളകളെ കല്യാണം കഴിച്ചാല്‍ മഴ പെയ്യുമെന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവരില്‍ ഒരാളാണ് ഈ തന്ത്രിയും. ചത്തര്‍പുര്‍ മണ്ഡലത്തെ പ്രതിനിധീകരീക്കുന്ന മന്ത്രിയാണ് ലളിത യാദവ്. അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വന്‍ വിമര്‍ശനമാണ് പ്രതിപക്ഷത്തു നിന്ന് ഉയരുന്നത്. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കായി നടത്തുന്ന യുക്തിപൂര്‍വ്വമായ ഒരു ആചാരമാണിത് എന്നാണ് മന്ത്രി ന്യായീകരിച്ചത്. യുപിയിലെ വാരണാസിയില്‍ പ്ലാസിറ്റിക് തവളകളെ ഇങ്ങനെ വിവാഹം കഴിപ്പിച്ചത് വിവാദമായിരുന്നു.

English summary
bjp minister in mp gets two frogs married to have rain
topbanner

More News from this section

Subscribe by Email