Monday November 19th, 2018 - 6:29:am
topbanner

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റേത് ചരിത്രവിജയം; ബിജെപിയുടെ അടിത്തറ തകര്‍ന്നുവെന്ന് യെച്ചൂരി

Jikku Joseph
ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റേത് ചരിത്രവിജയം; ബിജെപിയുടെ അടിത്തറ തകര്‍ന്നുവെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടത് പ്രതിപക്ഷ ഐക്യംകൊണ്ടുമാത്രമല്ല, അവരുടെ അടിത്തറ തകര്‍ന്നതുകൊണ്ട്കൂടിയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ ഐക്യമാണ് ബി.ജെ.പിക്കെതിരെ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് ചരിത്രവിജയമാണ് നേടിയത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയത്. ചെങ്ങന്നൂരില്‍നിന്ന് ഇടതുപക്ഷത്തിന്റെ തകര്‍ച്ച തുടങ്ങുമെന്ന് വെല്ലുവിളിച്ച ബി.ജെ.പിയാണ് തകര്‍ന്നതെന്ന് യെച്ചൂരി പറഞ്ഞു.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. ശക്തമായ ചതുഷ്‌കോണമത്സരം കാരണം വോട്ടുകള്‍ വിഭജിച്ചതാണ് ബി.ജെ.പിക്ക് സഹായകമായത്. 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിയായി അധികാരത്തില്‍ വരാന്‍ ബി.ജെ.പിയെ സഹായിച്ച യുപിയിലും ബിഹാറിലും തിരിച്ചടിയുണ്ടായി. കൈറാനയിലും ജോക്കിഹട്ടിലും വന്‍തോല്‍വിയാണ് ബി.ജെ.പിക്കേറ്റത്.

English summary
bjp losing kairana shows people rejecting communal politics: sitaram yechury
topbanner

More News from this section

Subscribe by Email