Thursday February 21st, 2019 - 11:46:pm
topbanner

ബിജെപി നേതാക്കള്‍ക്ക് ആവശ്യം ഭ്രാന്തിന് ചികിത്സയെന്ന് ആനന്ദ് ശര്‍മ

Jikku Joseph
ബിജെപി നേതാക്കള്‍ക്ക് ആവശ്യം ഭ്രാന്തിന് ചികിത്സയെന്ന് ആനന്ദ് ശര്‍മ

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളെ പരിഹരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബി.ജെ.പി നേതാക്കള്‍ക്ക് ഭ്രാന്തിന് ചികിത്സ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷമാണ് ഇന്ത്യയില്‍ വികസനമുണ്ടായതെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഭ്രാന്തിന് ചികിത്സ തേടണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യ ഒരു വലിയ രാജ്യം ആയിട്ടില്ല.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് തന്നെ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡി പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് ഇന്ത്യയില്‍ ഐഐടികളും ഐഐഎമ്മുകളും ഉണ്ടായിരുന്നു.

എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നതിനുമുന്‍പ് ഇന്ത്യയില്‍ യാതൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് അവര്‍ പറയുന്നതെന്നും അതിനാല്‍ അവര്‍ ഭ്രാന്തിന് ചികിത്സ തേടണമെന്നും ശര്‍മ വ്യക്തമാക്കി.

Viral News

English summary
bjp leaders need psychiatric help: anand sharma
topbanner

More News from this section

Subscribe by Email