Sunday May 26th, 2019 - 11:42:pm
topbanner
topbanner

ബിജെപി നേതാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

RA
ബിജെപി നേതാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിര്‍ക്കാബെയ്ദ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ശിശുപാല്‍ സെഹിസാറിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ആര്‍സ പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവമുണ്ടായത്.

മൃതദേഹം ആദ്യം കണ്ടത് ഗ്രാമവാസികളാണ് . ശിശുപാലിന്റെ മരണം കൊലപാതകമാണെന്നും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപി ആരോപണമുന്നയിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read more topics: bjp leader, suicide, kolkata
English summary
bjp leader suicide kolkata
topbanner

More News from this section

Subscribe by Email