മീററ്റ്: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് മുസ്ലിം വിഭാഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ബിജെപി എംപിയും വിവാദനേതാവുമായ സാക്ഷി മഹാരാജ് രംഗത്ത്. നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്നവരാണ് ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിക്കുന്നതിന് കാരണമെന്ന സാക്ഷി മഹാരാജ് പറഞ്ഞു.
മീററ്റില്‍ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. എത്രയും വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.
അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. എംപിയുടെ പ്രസ്താവനയെ വിമര്‍ശിച്ച കോണ്‍ഗ്രസ്, മോദിയുടെ പാളിച്ചകളില്‍നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.