Monday April 22nd, 2019 - 6:30:pm
topbanner
topbanner

ബിജെപി നേതാവിന്റെ കാറില്‍ നിന്നും മൂന്നു കോടിരൂപ പിടിച്ചെടുത്തു

rajani
 ബിജെപി നേതാവിന്റെ കാറില്‍ നിന്നും മൂന്നു കോടിരൂപ പിടിച്ചെടുത്തു

ലക്‌നോ: ബിജെപി നേതാവിന്റെ കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപ പിടികൂടി. ഡല്‍ഹിയില്‍ നിന്നു ലക്‌നോവിലേക്കു പോകുകയായിരുന്ന കാറാണ് രഹസ്യവിവരത്തെ തുടര്‍ന്ന് ഗാസിയാബാദില്‍ പിടികൂടിയത്.
ഹരിയാന രജിസ്‌ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ ഇന്ദിരപുരത്തുവച്ച് പോലീസ് തടഞ്ഞെങ്കിലും ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോയി.

തുടര്‍ന്ന് പോലീസ് സംഘം കാര്‍ പിന്തുടര്‍ന്നു പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഗുഡ്ഗാവ് സ്വദേശിയായ അജീത് മിശ്ര എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാറിലുണ്ടായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്തപ്പോള്‍ പണം തങ്ങളുടേതാണെന്നും ലക്‌നോവില്‍ ബിജെപി പാര്‍ട്ടി ഫണ്ടിലേക്കു നല്‍കുന്നതിനായി കൊണ്ടുപോകുകയായിരുന്നെന്നും മൊഴി നല്‍കി.

മകള്‍ക്കെതിരായ ആരോപണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ദിലീപ്

തളിപ്പറമ്പില്‍ സ്‌കൂള്‍ പ്യൂണിനെ കാണാതായി; അനാശാസ്യത്തിനെത്തിയപ്പോള്‍ ബന്ദിയാക്കി?

ട്രെയിന്‍ ടിക്കറ്റുകളില്‍ ഒന്നര ഇരട്ടി വര്‍ധന; നീക്കം വിമാനക്കമ്പനികളെ സഹായിക്കല്‍

 

Read more topics: bjp, leader, car, three, core
English summary
bjp leader car threecore
topbanner

More News from this section

Subscribe by Email