Thursday September 20th, 2018 - 8:31:am
topbanner
Breaking News

മാള്‍ഡ കലാപം; ബിജെപി എംപിമാര്‍ കസ്റ്റഡിയില്‍

NewsDesk
മാള്‍ഡ കലാപം; ബിജെപി എംപിമാര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡ കലാപത്തെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ ബിജെപി എംപിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളില്‍ ദിവസങ്ങളായി തുടര്‍ന്നിരുന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് എം പിമാരെത്തിയത്.

സംഘര്‍ഷ ബാധിത മേഖലയായ കാലിയചക്കില്‍ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ അങ്ങോട്ട് പോകാനുളള ഇവരുടെ ശ്രമത്തെ തടയുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.

എംപിമാരായ എസ്എസ് അലുവാലിയ, ഭൂപേന്ദ്ര യാദവ്, ബി ഡി റാം എന്നിവരെ മാള്‍ഡ റെയില്‍വെ സ്‌റ്റേഷനില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. സംഘര്‍ഷം നടന്ന കാലിയാചക്കിലേക്ക് സംഘശത്ത അയക്കില്ലെന്നും തിരിച്ചുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം മാത്രമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Read more topics: BJP, Malda, Government
English summary
BJP Lawmakers Stopped From Visiting Malda, Blame Mamata Government
topbanner

More News from this section

Subscribe by Email