Tuesday September 18th, 2018 - 7:14:pm
topbanner
Breaking News

മോദി നല്‍കിയത് വെറും വാഗ്ദാനങ്ങള്‍ മാത്രം ; സര്‍ക്കാരിനെ കളിയാക്കി ബിജെപി എംപി

suji
മോദി നല്‍കിയത് വെറും വാഗ്ദാനങ്ങള്‍ മാത്രം ; സര്‍ക്കാരിനെ കളിയാക്കി ബിജെപി എംപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പാര്‍ട്ടിയാണ്. വാഗ്ദാനങ്ങള്‍ ആകുമ്പോള്‍ പാലിക്കപ്പെടേണ്ടതില്ലല്ലോയെന്നും സിന്‍ഹ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തെ സൂചിപ്പിച്ചാണ് പ്രതികരണം. വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍ , വാഗ്ദാനങ്ങള്‍ മാത്രം, എന്നതാണ് ബിജെപിയുടെ നാലുവര്‍ഷത്തെ ഭരണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

മുമ്പും മോദിയെ വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. വാജ്‌പേയിയെ പോലുള്ള നേതാക്കള്‍ കൊണ്ടാണ് താന്‍ പാര്‍ട്ടിയില്‍ വന്നതെന്നും എന്നാലിപ്പോള്‍ മോദിയെന്ന ഒറ്റ വ്യക്തിയുടെ നിഴലിലാണ് പാര്‍ട്ടിയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു.ബിജെപിയെ കുറിച്ചുള്ള സത്യം പറയുന്നത് പാര്‍ട്ടി വിരുദ്ധമെങ്കില്‍ താന്‍ വിമതനാണെന്നും എംപി വ്യക്തമാക്കിയിരുന്നു.

Read more topics: bjp, promises,shatrughan sinha
English summary
bjp is best in delivering promises and more promises says shatrughan sinha
topbanner

More News from this section

Subscribe by Email