Wednesday September 19th, 2018 - 3:03:pm
topbanner
Breaking News

സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു ; 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം

suji
സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു ; 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിഎസ് യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ വാജുഭായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ന് രാവിലെ ഒമ്പതിന് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ് ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക

ഇന്നലെ വൈകിട്ട് 6.30ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയതോടെയാണ് സത്യപ്രതിജ്ഞ തിയതി നിശ്ചയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാന്‍ അണികള്‍ക്കു ബിജെപി നിര്‍ദേശം നല്‍കിയിയിരുന്നു.

 

Read more topics: bjp, karnataka
English summary
bjp given 15 days to form govt
topbanner

More News from this section

Subscribe by Email