ഭോപ്പാല്‍: ബിജെപി ന്യൂപക്ഷ സെല്ലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നേതാവിനെയും ബന്ധുക്കളെയും പശുവിനെ അറുത്തെന്ന കുറ്റത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
അന്‍വര്‍ മേവ് ഏലിയാസ് അന്ന എന്ന ബിജെപി നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍വറും ബന്ധുക്കളും അടക്കം ഒമ്പതു പേരെയാണ് ഗോവധ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വിജയ് സിസോദിയ പറഞ്ഞു.
ദേവാസില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള തോണ്ക്കര്ഡിലുള്ള വീട്ടില്‍ പശുവിനെ അറുത്തെന്നാണ് പോലീസ് പറയുന്നത്. പിടിച്ചെടുത്ത മാംസം മധുരയിലെ ലാബൊറട്ടറിയിലേക്ക് അയച്ചു കൊടുത്തിരിക്കുകയാണ്. ആരോപണ വിധേയനായ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് ബിജെപി പുറത്താക്കി.