Wednesday November 14th, 2018 - 8:16:am
topbanner

മമത ' യൂ ടേണ്‍ ദീദി ' പരിഹസിച്ച് പൂനം മഹാജന്‍

suji
മമത ' യൂ ടേണ്‍ ദീദി ' പരിഹസിച്ച് പൂനം മഹാജന്‍

ന്യൂഡല്‍ഹി ; അസമിലെ പൗരസ്വ രജിസ്‌ട്രേഷന്‍ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയ്‌ക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ് പൂനം മഹാജന്‍. കുടിയേറ്റ വിഷയത്തില്‍ മമതയുടെ മുന്‍ നിലപാട് ഓര്‍മ്മിപ്പിച്ച് യൂ ടേണ്‍ ദീദി എന്നു വിളിച്ചാണ് പൂനം മമതയെ പരിഹസിച്ചത്. ആഗസ്ത് 11 ന് കൊല്‍ക്കത്തയില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ ഇക്കാര്യം തുറന്നുകാട്ടുമെന്നും അവര്‍ വ്യക്തമാക്കി.

പശ്ചിബ ബംഗാളില്‍ ഇടത് ഭരണം ഉണ്ടായിരുന്ന കാലത്ത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ ലോക്‌സഭയില്‍ മമത നിലപാട് എടുത്തിരുന്നു. ഇന്നവര്‍ നിലപാട് മാറ്റുകയാണ്. അതിനാല്‍ മമതാ ദീദി എന്നല്ല യൂ ടേണ്‍ ദീദി എന്നാണ് വിളിക്കേണ്ടതെന്ന് പൂനം വ്യക്തമാക്കി.
അസമിലെ ദേശീയ പാരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മമത ഉയര്‍ത്തിയത്. ആഭ്യന്തര യുദ്ധത്തിലേക്കും കൂട്ടക്കൊലകളിലേക്കും നയിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നായിരുന്നു മമതയുടെ വിമര്‍ശനം.

Read more topics: bjp, mamata banerjee,nrc
English summary
bjp dubs mamata banerjee u turn didi for changing stand on nrc
topbanner

More News from this section

Subscribe by Email