Monday November 19th, 2018 - 9:17:pm
topbanner

ബിജെപിയ്ക്ക് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് ആ 6730 വോട്ടുകളാണ്

suji
ബിജെപിയ്ക്ക് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് ആ 6730 വോട്ടുകളാണ്

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം 15 ന് പുറത്ത് വന്നെങ്കിലും എംഎല്‍എമാരെ ചൊല്ലിയും സര്‍ക്കാരിനെ ചൊല്ലിയുമുള്ള തിരഞ്ഞെടുപ്പ് പോരാട്ടം തുടരുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബിജെപിക്കായിരുന്നെങ്കിലും കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ട് ബിജെപിയ്ക്ക് ലഭിച്ചില്ല. വെറും 6730 വോട്ടുകള്‍ക്കാണ് കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ അവസരം നഷ്ടമായത്.

നാളെ നാലു മണിമണിയ്ക്ക് കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പിന് സാവകാശം നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്.

ഒരു പക്ഷെ ആ 6730 വോട്ടുകള്‍ നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന പരീക്ഷയിലൂടെ ബിജെപിയ്ക്ക് കടന്നുപോകേണ്ടിവരില്ലായിരുന്നു.

9 മണ്ഡലങ്ങളില്‍ 107 നും 1500 നുമിടയിലുള്ള നേരിയ വോട്ടുകള്‍ക്കാണ് ബിജെപി തോറ്റത്. ഈ ഒമ്പതു മണ്ഡലങ്ങളിലും കൂടിയായി 6730 വോട്ടുകളാണ് ബിജെപിയ്ക്ക് നഷ്ടപ്പെട്ടത്. നേരിയ വ്യത്യാസത്തിന് തോറ്റ ഒമ്പതു മണ്ഡലങ്ങളിലും എതിരാളി കോണ്‍ഗ്രസ്സായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ബിജെപി നേരിയ വോട്ടിന് ഭരണം നഷ്ടപ്പെടുത്തുകയായിരുന്നു.

 

Read more topics: bjp, karnataka , 7000 votes
English summary
bjp could have had clear majority in karnataka with under 7000 votes
topbanner

More News from this section

Subscribe by Email