Friday November 16th, 2018 - 2:34:am
topbanner

രാഹുല്‍ഗാന്ധിയുടെ ആരോപണം റീ ട്വീറ്റ് ചെയ്ത് വിജയ് മല്യ ; ഇതാണ് മഹാസഖ്യമെന്ന് ബിജെപിയും

suji
രാഹുല്‍ഗാന്ധിയുടെ ആരോപണം റീ ട്വീറ്റ് ചെയ്ത് വിജയ് മല്യ ; ഇതാണ് മഹാസഖ്യമെന്ന് ബിജെപിയും

ന്യൂഡല്‍ഹി ; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കള്ളപ്പണത്തെ പറ്റി പറഞ്ഞ കാര്യങങള്‍ ട്വിറ്ററില്‍ വിവാദ വ്യവസായി വിജയ് മല്യ റീട്വീറ്റ് ചെയ്തു. ഇതിനെതിരെ വിമര്‍ശിച്ച് ബിജെപിയും. വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യമെന്ന് ബിജെപി വക്താവ് അനില്‍ ബാലുനി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് മോദിയ്‌ക്കെതിരെ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്. 2014 ല്‍ മോദി പറഞ്ഞു സ്വിസ് ബാങ്കിലുള്ള എല്ലാ കള്ളപ്പണവും മടക്കികൊണ്ടുവരുമെന്നും ഇന്ത്യയിലെ എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്നും. 2016 ല്‍ മോദി പറഞ്ഞു നോട്ട് അസാധുവാക്കല്‍ ഇന്ത്യയിലെ കള്ളപ്പണം മുഴുവന്‍ ഒഴിവാക്കാനാണെന്ന്. 2018 ല്‍ മോദി പറഞ്ഞു സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ സമ്പാദ്യത്തില്‍ 50 ശതമാനം വളര്‍ച്ചയെന്ന്. മാത്രമല്ല കള്ളപ്പണമൊന്നും ബാങ്ക് അക്കൗണ്ടില്‍ ഇല്ലെന്നും എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്, വിജയ് മല്യ ഇതു റീ ട്വീറ്റ് ചെയ്തു.

വിജയ് മല്യ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങി ലണ്ടനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മല്യ. ഇക്കാര്യമിപ്പോള്‍ പരസ്യമായെന്ന് മാത്രം. കോണ്‍ഗ്രസ് ഭരണകാലത്താണ് ബാങ്കുകളില്‍ നിന്ന് മല്യയ്ക്ക് പണം ലഭ്യമാക്കിയതെന്നും ബിജെപി വക്താവ് വിമര്‍ശിച്ചു.

Read more topics: bjp,congress,malya, rahuls tweet
English summary
bjp attacks congress over malya retweet rahuls tweet
topbanner

More News from this section

Subscribe by Email