Thursday April 26th, 2018 - 5:07:pm
topbanner

ചാക്കിട്ടു പിടിക്കാന്‍ ചെന്ന ബിജെപിക്ക് ദ്രാവിഡും കുംബ്ലെയും നല്‍കിയ മറുപടി ഇങ്ങനെ

Jikku Joseph
ചാക്കിട്ടു പിടിക്കാന്‍ ചെന്ന ബിജെപിക്ക് ദ്രാവിഡും കുംബ്ലെയും നല്‍കിയ മറുപടി ഇങ്ങനെ

ബംഗളൂരു: താരങ്ങളെ ചാക്കിട്ടു പിടിക്കാനൊരുങ്ങി ബി.ജെ.പി. രാഹുല്‍ ദ്രാവിഡിനെയും, അനില്‍ കുംബ്ലെയുടെയും അടുത്ത് ഇതിനായി ബി.ജെ.പി സമീപിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യമില്ലെന്നാണ് താരങ്ങള്‍ പറഞ്ഞത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരെ പിടിക്കുന്നതിനു വേണ്ടിയായിരുന്നു മുന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിനേയും അനില്‍ കുംബ്ലെയേയും പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയത്.

ഇതിനായി ആഴ്ച്ചകളായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് വിഫലമാവുകയായിരുന്നു. കോണ്‍ഗ്രസ്സിനും സിദ്ധരാമയ്യയ്ക്കും തിരിച്ചടി നല്‍കി യുവ വോട്ടര്‍മാരെ പിടിക്കാനായിരുന്നു ഇത്തരമൊരു നീക്കം പാര്‍ട്ടി നടത്തിയത്.

English summary
bjp approaches rahul dravid and anil kumble

More News from this section

Subscribe by Email