Wednesday May 27th, 2020 - 7:58:pm

10 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിയെടുത്ത കേസില്‍ ബിജെപി നേതാവ് പിടിയില്‍

NewsDesk
10 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിയെടുത്ത കേസില്‍ ബിജെപി നേതാവ് പിടിയില്‍

മുംബൈ: സൂറത്തില്‍നിന്നുള്ള വ്യാപാരിയെ ബന്ദിയാക്കി 9.95 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ കവര്‍ന്ന കേസില്‍ ഗുജറാത്തിലെ ബി.ജെ.പി. മുന്‍ എം.എല്‍.എ. നളിന്‍ കൊട്ടാഡിയയെ അറസ്റ്റുചെയ്തു. കേസില്‍ ഒളിവിലായിരുന്നു ഇയാള്‍.

അഹമ്മദാബാദിലെ കോടതി മൂന്നുമാസംമുമ്പ് കൊട്ടാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അഹമ്മദാബാദില്‍നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ അമല്‍നറില്‍നിന്നാണ് കൊട്ടാഡിയയെ പിടികൂടിയത്.

നോട്ടുനിരോധനത്തിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതിനുവേണ്ടി ബിറ്റ്‌കോയിന്‍പോലുള്ള ഡിജിറ്റല്‍ കറന്‍സികളിലേക്ക് സമ്പാദ്യം മാറ്റിയത് സംബന്ധിച്ച അഭിപ്രായഭിന്നതകളാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ശൈലേഷ് ഭട്ട് എന്ന ബിസിനസുകാരനെ പോലീസുകാര്‍ ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടുപോയത്. തന്റെ പേരിലുണ്ടായിരുന്ന ഡിജിറ്റല്‍ കറന്‍സികള്‍ ബലംപ്രയോഗിച്ച് മറ്റുള്ളവരുടെ പേരിലേക്ക് മാറ്റിയതായി കാണിച്ച് ഭട്ട് പരാതിനല്‍കി. തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന്റെ സൂത്രധാരന്‍ കിരീട് പലാഡിയയെ ചോദ്യംചെയ്തപ്പോഴാണ് കൊട്ടാഡിയ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്ക് വെളിച്ചത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പലവട്ടം സമന്‍സ് അയച്ചെങ്കിലും കൊട്ടാഡിയ ഒളിവില്‍പോവുകയാണ് ചെയ്തത്. ഇതേത്തുടര്‍ന്നാണ് ഈ ജൂണ്‍ മാസത്തില്‍ അഹമ്മദാബാദിലെ കോടതി കൊട്ടാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അമ്രേലി ജില്ലയിലെ ധരി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ.യായിരുന്നു കൊട്ടാഡിയ. രാഷ്ട്രീയ എതിരാളികളാണ് കേസിനുപിന്നില്‍ എന്നാണ് കൊട്ടാഡിയ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Bitcoin extortion case: Ex BJP MLA arrested in Maharashtra
topbanner

More News from this section

Subscribe by Email