topbanner
Monday April 24th, 2017 - 8:56:am
topbanner

മണിപ്പൂരില്‍ ബിരേന്‍സിങ് വിശ്വാസവോട്ട് നേടി

Jikku Joseph
മണിപ്പൂരില്‍ ബിരേന്‍സിങ് വിശ്വാസവോട്ട് നേടി

ഇംഫാല്‍: മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബിരേന്‍ സിങ് ബുധനാഴ്ചയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനുപിന്നാലെയാണ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം നിയമസഭയില്‍ വിശ്വാസവോട്ടു തേടി ഭൂരിപക്ഷം തെളിയിച്ചത്.

60 അംഗങ്ങളില്‍ 33 പേരുടെ പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചത്.  60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 21 സീറ്റുകളാണ് ബി.ജെ.പിക്ക് നേടിയത്. ഇതിന് പുറമേ  നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ട്, ലോക്ജനശക്തി പാര്‍ട്ടി എന്നീ പാര്‍ട്ടികളും ബി.ജെ.പിയെ പിന്തുണച്ചു.

അറുപത് അംഗ നിയമസഭയില്‍ ബിജെപിക്ക് 21 അംഗങ്ങളാണുള്ളത്. 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. മണിപ്പൂര്‍ നിയമസഭയില്‍ നാല് അംഗങ്ങളാണ് നാഷണല്‍ പീപ്പള്‍സ് പാര്‍ട്ടിക്കുുള്ളത്. എല്‍.ജെ.പി, എന്‍.പി.എഫ് എന്നിവര്‍ക്ക് ഓരോ അംഗങ്ങളും ഉണ്ട്. ഇവരെ കൂടാതെ കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച ഒരംഗവും ബി.ജെ.പിയെ പിന്തുണച്ചു.

English summary
biren singh wins floor test manipur assembly
topbanner topbanner

More News from this section

Subscribe by Email