Tuesday November 20th, 2018 - 7:28:pm
topbanner

ബീഹാറില്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ വനിതാ സംവരണം

NewsDesk
ബീഹാറില്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ വനിതാ സംവരണം

പാറ്റ്‌ന: ബീഹാറില്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 35% വനിതാസംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജെഡിയുആര്‍ജെഡി സംഖ്യത്തിന്റെ തെരഞ്ഞെടുപ്പു സമയത്തെ മുന്‍നിര വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജോലികളിലും 35% സ്ത്രീസംവരണം ഏര്‍പ്പെടുത്തുമെന്നത്.

നിലവില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ സ്ത്രീശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പില്‍ 50% സ്ത്രീസംവരണം, പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ 50% വനിതാ പ്രാധിനിധ്യം, പൊലീസ് സേനയില്‍ 35% സംവരണം തുടങ്ങിയവ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ മുന്‍കൈയ്യെടുത്ത് നടപ്പിലാക്കിയ തീരുമാനങ്ങളില്‍ ചിലതാണ്.

ഇതിന്റെ ഫലമാണ് സര്‍ക്കാര്‍ സര്‍വ്വീസുകളിലും 35% സ്ത്രീസംവരണം നടപ്പിലാക്കാനുള്ള തീരുമാനം. യുവാക്കളെയും, ജാതിവ്യവസ്ഥയെക്കാളും ബീഹാറില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് സ്ത്രീപ്രാധിനിധ്യമാണ്. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലുള്ള കണക്കു പ്രകാരം പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്.

Read more topics: bihar ,election, women
English summary
bihar election women
topbanner

More News from this section

Subscribe by Email