Monday September 24th, 2018 - 10:00:am
topbanner

മധ്യപ്രദേശിൽ മാനസികാസ്വാസ്ഥ്യമുളള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

renjini
മധ്യപ്രദേശിൽ മാനസികാസ്വാസ്ഥ്യമുളള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഭോപ്പാല്‍:  കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സ്ത്രീയാണെന്ന് സംശയിച്ച് മാനസികാസ്വാസ്ഥ്യമുളള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ മോര്‍വയില്‍ ഭോഷ് ഗ്രാമത്തിലാണ് മൃഗീയ കൊലപാതകംനടന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുളളതിനാല്‍ ശ്രദ്ധിക്കണമെന്ന വാട്‌സ് ആപ് സന്ദേശങ്ങള്‍ മേഖലയില്‍ പ്രചരിച്ചിരുന്നു.

ഈ പ്രദേശത്ത് കൂടി അലഞ്ഞ് നടന്ന മാനസിക രോഗിയായ സ്ത്രീയെ ചെറുപ്പക്കാരായ കുറേ പേര്‍ തടഞ്ഞുനിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓവുചാലില്‍ തളളുകയും ചെയ്തു. 25നും 30നും ഇടയിലുളള സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

English summary
A mentally challenged woman was beaten to death by the mob
topbanner

More News from this section

Subscribe by Email