Thursday November 22nd, 2018 - 1:44:am
topbanner

പോലീസ് 45 റൗണ്ട് വെടിവെച്ചു; സിമിക്കാരുടെ കൈയ്യില്‍ കുറുവടി മാത്രമെന്ന് ദൃക്‌സാക്ഷി

NewsDesk
പോലീസ് 45 റൗണ്ട് വെടിവെച്ചു; സിമിക്കാരുടെ കൈയ്യില്‍ കുറുവടി മാത്രമെന്ന് ദൃക്‌സാക്ഷി

ഭോപ്പാല്‍: സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയവരുടെ കൈയ്യില്‍ ആയുധങ്ങളുണ്ടായിരുന്നെന്ന പോലീസ് വാദത്തിന് തിരിച്ചടിയായി ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഇവരുടെ കൈയ്യില്‍ കുറുവടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അവരെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്നും ദൃക്‌സാക്ഷി പറഞ്ഞു.

തടവുചാടിയ കുറ്റവാളികളുടെ ചിത്രം കണ്ട് അവരെ തിരിച്ചറിഞ്ഞതും പോലീസിന് വിവരം നല്‍കിയതും നാട്ടുകാര്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു കൂട്ടം പോലീസുകാര്‍ തടവുചാടിയവര്‍ക്ക് പിന്നാലെ ഓടുകയും അവരുമായി സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കുറ്റവാളികള്‍ക്ക് രണ്ടു വശത്തുമായി ഓടിയ രണ്ടു പോലീസ് സംഘം വെടിവെച്ചു വീഴ്ത്തി. 45 റൗണ് വെടിശബ്ദത്തോളം കേട്ടു. പതിനഞ്ച് മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു. ദൃക്‌സാക്ഷിയുടെ മൊഴി ഇങ്ങിനെയായിരുന്നു.

ഏറ്റുമുട്ടലിന് മുമ്പുള്ള വീഡിയോയിലും ഇക്കാര്യം വ്യക്തമായിരുന്നു. കൊല്ലപ്പെട്ട തടവുകാരെന്ന് സംശയിക്കാവുന്ന അഞ്ചുപേര്‍ കുന്നിന്‍മുകളില്‍ നില്‍ക്കുന്ന അവ്യക്ത ദൃശ്യമാണ് ഇതില്‍. 'അഞ്ചുപേര്‍ നമ്മളുമായി സംസാരിക്കാന്‍ തയ്യാറാണ്. എന്നാല്‍, മൂന്നുപേര്‍ രക്ഷപ്പെടാന്‍ ഭാവിക്കുകയാണ്. എല്ലാ ഭാഗത്തുനിന്നും അവരെ വളയൂ' എന്ന് പൊലീസുകാര്‍ വാക്കിടോക്കിയില്‍ സംസാരിക്കുന്നുണ്ട്. കുന്നിന്‍മുകളില്‍നിന്ന് തടവുകാര്‍ താഴേക്ക് നോക്കി കൈവീശിക്കാണിക്കുന്നുമുണ്ട്. തടവുകാര്‍ കീഴടങ്ങിയതാകാമെന്ന വാദത്തിന് കരുത്തുപകരുന്ന ദൃശ്യമാണിത്.

തടവുകാരെ വെടിവെച്ചു കൊന്ന സ്ഥലത്തേക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല എന്നതിനാല്‍ ഈ പാറക്കുന്നിലേക്ക് ആള്‍ക്കാര്‍ ഒഴുകുകയാണ്. ജയിലില്‍ നിന്നും തടവ് ചാടിയ ശേഷം തടവുകാര്‍ മാറിയ ജയില്‍ വസ്ത്രം കീറിപ്പറിഞ്ഞ നിലയില്‍ ഇപ്പോഴും കിടപ്പുണ്ട്.

സിനിമയിലെ നമ്പര്‍ കണ്ട് ബിജുമേനോനെ വിളിക്കുന്ന പെണ്‍കുട്ടി; പണി കിട്ടിയത് പ്രഭ ജോസഫിന്

മുസ്ലീം യുവാവിനെ വിവാഹം ചെയ്തതിന് പിരിച്ചുവിട്ട അധ്യാപികയെ തിരിച്ചെടുത്തു  

Read more topics: Bhopal, Encounter, site, visitor
English summary
Bhopal: Encounter site unguarded, swarmed by visitors
topbanner

More News from this section

Subscribe by Email