Wednesday September 26th, 2018 - 2:26:pm
topbanner

സിമി പ്രവര്‍ത്തകരുടെ വധം; ഭോപ്പാല്‍ പോലീസ് നല്‍കിയത് വരമ്പത്ത് കൂലി

NewsDesk
സിമി പ്രവര്‍ത്തകരുടെ വധം; ഭോപ്പാല്‍ പോലീസ് നല്‍കിയത് വരമ്പത്ത് കൂലി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ക്ക് പോലീസ് നല്‍കിയത് വരമ്പത്ത് കൂലി. ഗാര്‍ഡിനെ നിര്‍ദ്ദയം കൊലപ്പെടുത്തിയ ഭീകരരെ തൊട്ടടുത്തുനിന്നും വെടിവെച്ചുകൊല്ലുകയായിരുന്നു.

രക്ഷപ്പെട്ട തീവ്രവാദികളെ ഭോപ്പാലിനടുത്തുള്ള ഗ്രാമത്തില്‍വെച്ചാണ് പോലീസ് കൊലപ്പെടുത്തുന്നത്. പോലീസ് വളഞ്ഞതോടെ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അതിനനുവദിക്കേണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.

വാഗമണ്‍ സിമിക്യാമ്പ് കേസിലെ പ്രതി മെഹ്ബൂബ് ഷെയ്ഖ്, അബ്ദുള്‍ മജീദ്, സാകിര്‍ ഹുസൈന്‍ സാദിഖ്, മുഹമ്മദ് സാലിഖ്, മുജീബ് ഷെയ്ഖ്, മുഹമദ് ഖാലിദ് അഹമ്മദ്, മുഹമദ് അഖ്വീല്‍ ഖില്‍ജി, മെഹ്മൂദ് ഷെയ്ഖ് അംസാദ് തുടങ്ങിയവരാണ് കൊല്ലപ്പെട്ടവര്‍.

അതേസമയം ഏറ്റമുട്ടലിനെ തുടര്‍ന്നാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് ഐജി യോഗേഷ് ചൗധരി അവകാശപ്പെടുന്നത്. ദേശദ്രോഹവും കവര്‍ച്ചാശ്രമവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടിരുന്ന എട്ടുപേരും ഒരേസെല്ലിലാലയിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ ജയിലിലെ പ്ലേറ്റുകള്‍ മുറിച്ചുണ്ടാക്കിയ ആയുധം ഉപയോഗിച്ച് ഹെഡ്‌കോണ്‍സ്റ്റബിള്‍ രമാശങ്കര്‍ യാദവിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ സംഘം, രണ്ടുപൊലീസുകാരെ കെട്ടിയിട്ടു. പുതപ്പുകളും ഷാളുകളും പിരിച്ച് കയറുണ്ടാക്കി, മതിലുകള്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു.

ഭോപാലിലും പരിസരങ്ങളിലും പതിച്ച പോസ്റ്ററുകളിലെ മുഖങ്ങളോട് സാദൃശ്യം തോന്നുന്ന ചിലര്‍ അടുത്തുള്ള ഹലാലി കുളത്തില്‍ മുഖം കഴുകുന്നത് കണ്ടെന്ന് മണിഖേഡി ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഭീകരവിരുദ്ധസേനയും സ്ഥലത്തെത്തി തീവ്രവാദികളെ കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ടവര്‍ ജയില്‍വേഷത്തിലായിരുന്നില്ല. ജീന്‍സും ടീഷര്‍ട്ടുമായിരുന്നു വേഷം. വാച്ചും ധരിച്ചിരുന്നു. ഏറ്റമുട്ടല്‍ ദുരൂഹത നിറഞ്ഞതോടെ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

സൂര്യപുത്രിയായി എന്നെ മോഹിപ്പിച്ച ആ മുഖം ഇന്നും അതേ പോലെ: അമലയെ കണ്ട മഞ്ജു വാരിയർ

 

English summary
Bhopal Encounter Fake? Video Shows Police Firing at SIMI Suspect
topbanner

More News from this section

Subscribe by Email