Saturday November 17th, 2018 - 5:59:am
topbanner

ബന്ദ് ദിനവും പെട്രോള്‍വില വര്‍ധിപ്പിച്ചു; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

NewsDesk
ബന്ദ് ദിനവും പെട്രോള്‍വില വര്‍ധിപ്പിച്ചു; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: അടിക്കടിയുണ്ടാകുന്ന എണ്ണ വില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ രാജ്യവ്യാപകമായി നടത്തുന്ന ബന്ദ് നടന്നുകൊണ്ടിരിക്കെ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു.

തിങ്കളാഴ്ച പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. ഓരോ ദിനവും റെക്കോര്‍ഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില കുതിക്കുന്നത്. വില പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല.

മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില, പെട്രോള്‍ ലീറ്ററിന് 88.31 രൂപയും ഡീസല്‍ 77.32 രൂപയും. കുറഞ്ഞ നികുതി നിരക്കായതിനാല്‍ വില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയും.

രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്. ഓഗസ്റ്റ് പകുതിക്കുശേഷം പെട്രോള്‍ ലീറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വര്‍ധിച്ചത്. എണ്ണക്കമ്പനികള്‍ ലഭ്യമാക്കുന്ന വിലയില്‍ കേന്ദ്ര സംസ്ഥാന നികുതികൂടി ചേരുന്നതോടെയാണ് വില ഇരട്ടിയിലേറെയായി മാറുന്നത്.

Read more topics: Bharat Bandh, Petrol, diesel
English summary
Bharat Bandh today: Petrol and diesel prices scale new highs
topbanner

More News from this section

Subscribe by Email