Sunday April 22nd, 2018 - 12:25:pm
topbanner

ബാഹുബലി തരംഗം ഇപ്പോള്‍ ഹോട്ടലിലും

rajani v
ബാഹുബലി തരംഗം ഇപ്പോള്‍ ഹോട്ടലിലും

കോയമ്ബത്തൂര്‍: തിയറ്ററുകളില്‍ തുടങ്ങിയ ബാഹുബലി തരംഗം ഇപ്പോള്‍ ഹോട്ടല്‍ വരെ നീട്ടിരിക്കുകയാണ്. ബാഹുബലി എന്ന പേരിലാണ് ഹോട്ടലുകളില്‍ വിഭവങ്ങള്‍ വില്‍പനയ്ക്കുള്ളത്. ചിത്രത്തിന്റെ വിപണനമൂല്യം ഉപയോഗപ്പെടുത്തുകയാണ് ഹോട്ടലുകളുടെ ലക്ഷ്യം. കോയമ്പത്തൂരിലെ ന്യൂ സിദ്ധാപുതൂരിലെ ഹോട്ടലിലാണ് സംഭവം. ബാഹുബലി കോമ്പോസ് എന്ന പേരിലാണ് മെനു.

ബാഹുബലി കോമ്പോയില്‍ മട്ടണ്‍ ബിരിയാണിയും ചിക്കണ്‍ ലോലിപ്പോപ്പും കൂടി 170 രൂപയ്ക്ക് കഴിക്കാം. ബാഹുബലിയിലെ കഥാപാത്രങ്ങളുടെ പേരുവെച്ചും വിഭവങ്ങളുണ്ട്. ബല്ലാലദേവ ചിക്കന്‍ബിരിയാണിയും ചില്ലി ഫിഷും കൂടി 130 രൂപയ്ക്ക് കഴിക്കാം. ദേവസേന ചപ്പാത്തിയും, കട്ടപ്പ മീല്‍സും, അവന്തിക ഫ്രൈഡ് റൈസുമെല്ലാം ഹോട്ടലില്‍ ലഭ്യമാണ്.

 

Read more topics: bhahubali, trent, hotel
English summary
bhahubali trent hotel

More News from this section

Subscribe by Email