Thursday August 16th, 2018 - 6:12:pm
topbanner

വിവാഹവേദിയിലേക്ക് പറന്നെത്താന്‍ വരനും വധുവിനും പക്ഷിക്കൂട്, ക്രെയിന്‍; മാരകം ഈ പരിപാടി

suji
വിവാഹവേദിയിലേക്ക് പറന്നെത്താന്‍ വരനും വധുവിനും പക്ഷിക്കൂട്, ക്രെയിന്‍; മാരകം ഈ പരിപാടി

ദില്ലി: വിവാഹങ്ങള്‍ ഒരു കഥ പോലെ ആകണമെന്നാണ് ഇന്നത്തെ ആളുകളുടെ ഒരു നിലപാട്. അതിന് അനുയോജ്യമായ രീതിയില്‍ പണം മുടക്കാനും കണ്ണഞ്ചിപ്പിക്കുന്ന പരിപാടികള്‍ ഒരുക്കാനും, വിവാഹത്തിന് പുറമെ നൃത്തം ചെയ്യാനും താരങ്ങളെ അതിഥികളായി എത്തിക്കാനുമൊക്കെ ഈവന്റ് മാനേജ്‌മെന്റുകാര്‍ റെഡി.

വരനെയും വധുവിനെയും എത്തിക്കാന്‍ പറക്കുന്ന പക്ഷിക്കൂടാണ് ഈ ഈവന്റ് ടീം ഒരുക്കിയത്. പരുന്തിന്റെ രൂപത്തിലൊരുക്കിയ പറക്കുന്ന പക്ഷിയും, ഇതിന്റെ കാലില്‍ ഘടിപ്പിച്ച കൂടില്‍ വധുവും വരനും നിന്നുമാണ് ഇവര്‍ എത്തിയത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

ഭൂമിയില്‍ വന്നിറങ്ങും മുന്‍പ് കൂട്ടില്‍ ഘടിപ്പിച്ച പടക്കോപ്പുകള്‍ പണിതുടങ്ങി. മുഹമ്മദ് റാഫിയുടെ ഗാനം പിന്നണിയില്‍ മുഴങ്ങുമ്പോഴാണ് ഈ പരിപാടി. ക്രെയിനില്‍ കെട്ടിത്തൂക്കിയാണ് വിവാഹ വേദിയിലേക്ക് വരനെയും വധുവിനെയും എത്തിച്ചത്.

ഇതിന് മുന്‍പ് ഇത്തരത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് വരനെയും വധുവിനെയും വേദിയില്‍ ഇറക്കാനുള്ള ശ്രമം അപകടത്തില്‍ കലാശിച്ചിരുന്നു. വേദി തകര്‍ന്ന് അന്ന് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

Read more topics: desi couple,wedding , flying cage
English summary
behold this desi couple who arrived at their wedding in a flying cage
topbanner

More News from this section

Subscribe by Email