topbanner
Monday October 23rd, 2017 - 2:22:am
topbanner

ആരുഷി തല്‍വാര്‍ വധക്കേസ്: ദുരൂഹതയുടെ ചുരുളുകള്‍

Anju NC
ആരുഷി തല്‍വാര്‍ വധക്കേസ്: ദുരൂഹതയുടെ ചുരുളുകള്‍

രാജ്യത്തെ ഒന്നടങ്കം നടുക്കിയ കേസുകളിലൊന്നാണ് 14കാരിയായ ആരുഷി വധക്കേസ്. നോയിഡയില്‍ 2008 മെയിലാണ് ആരുഷിയെ കിടപ്പുമുറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ വീട്ടുജോലിക്കാരനായ ഹേംരാജിനെയായിരുന്നു സംശയിച്ചിരുന്നത്. എന്നാല്‍ രണ്ട് ദിവസത്തിനു ശേഷം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

എന്നാല്‍ പിന്നീട് സംശയം നീണ്ടത് ആരുഷിയുടെ അച്ഛനിലേക്കും അമ്മയിലേക്കുമായിരുന്നു. തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്തു. തൊട്ടുപിന്നാലെ ആരുഷിയുടെ രക്ഷിതാക്കളായ ഡോക്ടര്‍ രാജേഷ് തല്‍വാറും നുപുല്‍ തല്‍വാറും അറസ്റ്റ് ചെയ്യപ്പെട്ടു. ആരുഷിയുടെയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണാനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

2013 നവംബര്‍ 25ന് ഇരട്ടകൊലപാതകങ്ങള്‍ക്ക് കോടതി രാജേഷ് തല്‍വാറിനും നുപുല്‍ തല്‍വാറിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടര്‍ന്ന് വിധിയെ ചോദ്യം ചെയ്ത് ദമ്പതികള്‍ കോടതിയെ സമീപിച്ചു. 2017 ഒക്ടോബര്‍ 12ന് ദമ്പതികളെ തെളിവുകളുടെ അഭാവത്തില്‍ അലഹബാദ് കോടതി വെറുതെ വിട്ടു.

Read more topics: aarushi talwar, murder case, story,
English summary
behind the story of aarushi talwar murder case
topbanner topbanner

More News from this section

Subscribe by Email