Tuesday September 18th, 2018 - 9:10:pm
topbanner
Breaking News

വിജയ് മല്യയെ നാടുവിടാന്‍ ബാങ്കുകാര്‍ സഹായിച്ചോ ; അഭിഭാഷകന്റെ വെളിപ്പെടുത്തലിങ്ങനെ

suji
വിജയ് മല്യയെ നാടുവിടാന്‍ ബാങ്കുകാര്‍ സഹായിച്ചോ ; അഭിഭാഷകന്റെ വെളിപ്പെടുത്തലിങ്ങനെ

വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യ വിടുന്നത് തടയാന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന നിയമോപദേശം എസ്ബിഐ അധികൃതര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്ന് അഭിഭാഷകന്‍. മല്യ വിദേശത്തേക്ക് കടക്കുന്നതിന് നാലു ദിവസം മുമ്പ് യാത്ര തടയാന്‍ നിയമ സഹായം തേടണമെന്ന് താന്‍ എസ്ബിഐ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവേ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം അധികൃതര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

മല്യയുടെ യാത്ര തടയുന്നതിന് സുപ്രീം കോടതിയെ സമീപിക്കണമെന്ന് 2016 നാണ് താന്‍ നിയമോപദേശം നല്‍കിയത്. എന്നാല്‍ ആരും ചെറുവിരല്‍ പോലും അനക്കിയില്ല, ദവേ ആരോപിച്ചു.

എന്നാല്‍ ആരോപണത്തോട് പ്രതികരിക്കാന്‍ എസ്ബിഐ മുന്‍ ചെയര്‍ പേഴ്‌സണ്‍ അരുന്ദരി ഭട്ടാചാര്യ തയ്യാറായില്ല. താനിപ്പോള്‍ എസ്ബിഐയുടെ ഭാഗമല്ലെന്നും പ്രതികരിക്കാനില്ലെന്നുമാണ് ഇവര്‍ പറഞ്ഞത് .

English summary
before mallya fled country senior sc lawyer advised sbi to get restraining order against him
topbanner

More News from this section

Subscribe by Email