മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന് ജഹാന് ഉന്നയിച്ച ആരോപണങ്ങള്‍ ബി.സി.സി.ഐ അന്വേഷിക്കാനൊരുങ്ങുന്നു. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതിയാവും അന്വേഷിക്കുക. അഴിമതിവിരുദ്ധ സമിതി തലവന്‍ നീരജ് കുമാറിനോട് ഈ ആരോപണത്തിന്മേല് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മുന്‍ സിഎജി വിനോദ് റായി നയിക്കുന്ന കമ്മിറ്റി ഓഫ് അഡിമിനിസ്ട്രേറ്റേഴ്സ് (സിഎഒ) ആവശ്യപ്പെട്ടു.
ഹസിന് മാധ്യമങ്ങള്‍ക്കും പോലീസിനും നല്കിയ ശബ്ദരേഖകളാണ് ഇപ്പോള്‍ ഷമിക്ക് കുരുക്കായിരിക്കുന്നത്. ഷമിയും ഭാര്യയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഇംഗ്ലണ്ടിലുള്ള ഒരു മുഹമ്മദ് ഭയ്യ തനിക്ക് ഒരു പാക്കിസ്താനി യുവതിയിലൂടെ പണം നല്‍കിയെന്ന് ഷമി പറയുന്നുണ്ട്.
ഈ പണം ഷമി ഒത്തുകളിച്ച് വാങ്ങിയതാണെന്ന് ഷമിയുടെ ഭാര്യ ഹസിന് ജഹാന് ആരോപിച്ചിരുന്നു. ഇത് പരിശോധിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. നേരത്തെ പോലീസ് അന്വേഷിക്കട്ടെ എന്ന നിലപാടിലായിരുന്നു ബോര്‍ഡ്. പോലീസ് ആവശ്യപ്പെട്ടപ്പോള്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെയും ഷമിയുടെ യാത്രാരേഖകളും കൈമാറാമെന്നു ബി.സി.സി.ഐ പറഞ്ഞിരുന്നു.
ഷമിയുടെ ഐ.പി.എല്‍ ഭാവി എന്താകുമെന്ന് വെള്ളിയാഴ്ചയോടെ അറിയാം. താരത്തിനെതിരെ ഭാര്യ നല്കിയ ഗാര്‍ഹിക പീഢന കേസിനെത്തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വിഷയത്തില്‍ ഒരു തീരുമാനം എടുക്കുന്നതിനായി ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ മാര്‍ച്ച് 16-നു ചേരുമെന്നാണ് അറിയുന്നത്.
അന്ന് താരത്തിനു ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ കളിക്കാനാകുമോയെന്ന കാര്യത്തില്‍ കൂടുതുല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. നേരത്തെ വിഷയം പുറത്ത് വന്നതിനെത്തുടര്‍ന്ന് ഷമിയുടെ കരാര്‍ ബി.സി.സി.ഐ തടഞ്ഞു വയ്ക്കുന്നതിനും ഇടയായിരുന്നു. ബി.സി.സി.ഐ കരാര്‍ തടഞ്ഞ് വയ്ക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യത്തിലും വ്യക്തത വരും ദിവസങ്ങളില്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ് നല്‍കുമെന്നാണ് കരുതപ്പെടുന്നത്.