Thursday November 15th, 2018 - 6:09:am
topbanner

നോട്ട് പിന്‍വലിച്ച് ഒരുമാസം; സര്‍ക്കാര്‍ പ്രതീക്ഷ തെറ്റുന്നു; 82.5 ശതമാനം നോട്ടുകളും തിരിച്ചെത്തി

NewsDesk
നോട്ട് പിന്‍വലിച്ച് ഒരുമാസം; സര്‍ക്കാര്‍ പ്രതീക്ഷ തെറ്റുന്നു; 82.5 ശതമാനം നോട്ടുകളും തിരിച്ചെത്തി

മുംബൈ: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ മൂന്നു ലക്ഷം കോടി കള്ളപ്പണം തിരികെയെത്തില്ലെന്ന സര്‍ക്കാര്‍ കണക്കുകൂട്ടലുകള്‍ തെറ്റുന്നു.

പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച് ഒരുമാസമാകുമ്പോള്‍ 82.5 ശതമാനവും ഇതിനകം ബാങ്കുകളില്‍ തിരികെയെത്തിയതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നോട്ട് അസാധുവാക്കല്‍ തീരുമാനം വരുമ്പോള്‍ 14 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതുവരെയുള്ള കണക്കുകളനുസരിച്ച് 11.55 ലക്ഷം കോടി രൂപയുടെ പഴയനോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തി.

പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 31 വരെ സമയമുണ്ടെന്നിരിക്കേ ഈ തുക ഇനിയും ഉയരുമെന്നുറപ്പാണ്. വളരെ ചെറിയൊരു ശതമാനം മാത്രമേ ബാങ്കുകളില്‍ തിരിച്ചെത്താതിരിക്കൂ എന്നാണ് അനുമാനം.

അങ്ങിനെയെങ്കില്‍ കള്ളപ്പണം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി പരാജയപ്പെടും. നോട്ട് അസാധുവാക്കിയതിനുശേഷം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്നാണ് സൂചന.

ന്യൂജനറേഷന്‍ ബാങ്കുകളെ കൂട്ടുപിടിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗത്തും കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ട്. ആദായനികുതി വകുപ്പും പോലീസും നടത്തുന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പുതിയ നോട്ടുകള്‍ പിടിച്ചെടുക്കന്നത് ഇതാണ് സൂചിപ്പിക്കുന്നത്.

 

Read more topics: Bank, Crore, Note, Demonetisation
English summary
Banks Get About Rs 11.5 Lakh Crore In Old Notes Since Demonetisation
topbanner

More News from this section

Subscribe by Email