Monday November 19th, 2018 - 9:15:am
topbanner

കുളിമുറിയിലെ ചുമരില്‍ 5.7 കോടിരൂപ; വെളുപ്പിക്കാന്‍ സഹായിച്ചത് 4 ബാങ്ക് ഉദ്യോഗസ്ഥര്‍

NewsDesk
കുളിമുറിയിലെ ചുമരില്‍ 5.7 കോടിരൂപ; വെളുപ്പിക്കാന്‍ സഹായിച്ചത് 4 ബാങ്ക് ഉദ്യോഗസ്ഥര്‍

ബെംഗളുരു: ഗോവയിലെ ചൂതാട്ട ബിസിനസുകാരന്‍ കെ.സി. വീരേന്ദ്രയുടെ വീടിന്റെ കുളിമുറിയിലെ ചുവരില്‍ നിന്നും 5.70 കോടിയുടെ പുതിയ കറന്‍സി പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും.

വീരേന്ദ്രയെ ഇത്രയും തുക വെളുപ്പിക്കാന്‍ സഹായിച്ചത് നാലു ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് സിബിഐ കണ്ടെത്തി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവിടങ്ങളിലെ നാലു ഉദ്യോഗസ്ഥരാണ് വീരേന്ദ്രയുടെ കള്ളപ്പണം വെളുപ്പിച്ച് നല്‍കിയത്.

ഡിസംബര്‍ 10നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 5.70 കോടിയുടെ പുതിയ നോട്ടുകളും 32 കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകളും 90 ലക്ഷം രൂപയുടെ പഴയ നോട്ടുകളും കണ്ടെത്തിയത്. കെ.സി. വീരേന്ദ്രയുടെ കര്‍ണാടക ചിത്രദുര്‍ഗ ചെല്ലക്കെരെയിലെ വീട്ടിലെ ശുചിമുറിയിലെ പ്രത്യേക അറയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

കെ.സി. വീരേന്ദ്രയെ ഹുബ്ബള്ളിയില്‍ വച്ച് പിന്നീട് അറസ്റ്റു ചെയ്തു. തുടര്‍ന്ന് ബെംഗളൂരുവിലേക്ക് എത്തിച്ച് സിബിഐ കോടതിയില്‍ ഹാജരാക്കി.
ഇയാളെ ആറു ദിവസം കസ്റ്റഡിയില്‍ വിട്ടുവെന്നും സിബിഐ അധികൃതര്‍ അറിയിച്ചു.

വീരേന്ദ്രയെ കൂടാതെ ചിത്രദുര്‍ഗ സ്വദേശികളായ ഇടനിലക്കാര്‍ തപസിസ്വാമി, വെങ്കിടേഷ് എന്നിവരും കേസില്‍ പ്രതികളാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുണ്ട്. ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

English summary
bank officials helped Karnataka's casino owner who hid Rs 5.7 crore in secret bathroom safe
topbanner

More News from this section

Subscribe by Email