topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

സിനിമാക്കഥകളെ വെല്ലുന്ന മോഷണം: ഞെട്ടല്‍ മാറാതെ മുംബൈ നഗരം

Anju NC
സിനിമാക്കഥകളെ വെല്ലുന്ന മോഷണം: ഞെട്ടല്‍ മാറാതെ മുംബൈ നഗരം

മുംബൈ: സിനിമാക്കഥകളെ വെല്ലും വിധം മുംബൈ നഗരത്തില്‍ വന്‍ കവര്‍ച്ച. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലെ ലോക്കറില്‍ നിന്ന് 40 ലക്ഷത്തിലധികം മൂല്യമുള്ള വസ്തുക്കളാണ് മോഷണം പോയത്. 25 അടിയിലധികം ദൂരത്തില്‍ തുരങ്കം നിര്‍മിച്ചാണ് മോഷ്ടാക്കള്‍ ബാങ്കിലെ ലോക്കര്‍ മുറിയിലെത്തിയത്.

തിങ്കളാഴ്ച ജോലിക്കെത്തിയ ജീവനക്കാരാണ് ലോക്കര്‍ റൂമില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയത് കണ്ടെത്തിയത്. ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. 225 ലോക്കര്‍ മുറികളില്‍ 30 എണ്ണമാണ് മോഷ്ടാക്കള്‍ തുറന്നത്. 5 മാസത്തോളം സമയമെടുത്താണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

ബാങ്കിന് സമീപത്തുള്ള കടമുറി മോഷ്ടാക്കള്‍ വാടകയ്‌ക്കെടുത്തിരുന്നു. അവിടെ നിന്നും തുരങ്കം നിര്‍മിച്ചാണ് അവര്‍ ബാങ്കിനുള്ളില്‍ കടന്നത്. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളെയാണ് അന്വേഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്.

Read more topics: bank locker, robbery, navy mumbai,
English summary
bank locker robbery in navy mumbai
topbanner topbanner

More News from this section

Subscribe by Email