Tuesday February 19th, 2019 - 12:16:am
topbanner

ഇടപാടുകാരുടെ 40 കോടി രൂപ തട്ടിയ മാനേജരെ കോടതിയില്‍ ഹാജരാക്കി

NewsDesk
ഇടപാടുകാരുടെ 40 കോടി രൂപ തട്ടിയ മാനേജരെ കോടതിയില്‍ ഹാജരാക്കി

മംഗളൂരു: എച്ച്.ഡി.എഫ്.സി. ലൈഫിന്റെ ബംഗളൂരു ബി.ടി.എം. ലേ ഔട്ട് ശാഖ മാനേജറായിരുന്ന ഉത്തര കന്നഡ സീര്‍സി സ്വദേശിനി വിശാലക്ഷിയെ തട്ടിപ്പുകേസില്‍ കോടതിയില്‍ ഹാജരാക്കി.

ഇടപാടുകാരുടെ 40 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇവര്‍ നേരത്തെ പിടിയിലായിരുന്നു. കേസില്‍ ഒളിവിലായിരുന്ന വിശാലാക്ഷിയെ കഴിഞ്ഞ ഡിസംബറിലാണ് ഉത്തര്‍ പ്രദേശ് ഇട്ടാവയിലെ ആശ്രമത്തില്‍നിന്ന് പോലീസ് പിടികൂടിയത്.

ബല്‍ത്തങ്ങടിയിലെ അരിമില്‍ ഉടമ ബാങ്ക് വഴി കൈമാറിയ 1.16 കോടി രൂപ തട്ടിയെടുത്ത കേസിലാണ് വിശാലാക്ഷിയെ ബല്‍ത്തങ്ങടി കോടതിയില്‍ ഹാജരാക്കിയത്.

ഷിമോഗ കൂവെംപു സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത വിശാലാക്ഷി 2007 ലാണ് എച്ച്.ഡി.എഫ്.സി. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ചേര്‍ന്നത്. കമ്പനിയിലേക്ക് അടക്കാന്‍ നല്‍കിയ പ്രീമിയം തുക അടക്കാതെ ഇടപാടുകാരെ വഞ്ചിക്കുകയാണ് ചെയ്തത്. കര്‍ണാടകയിലെ വിവിധ ജില്ലകളിലായി 14 കേസുകള്‍ വിശാലാക്ഷിക്കെതിരെ നിലവിലുണ്ട്.

തിരുവനന്തപുരത്ത് സൂപ്പര്‍ സ്റ്റാര്‍ പിന്മാറിയത് കോടികള്‍ വാങ്ങിയിട്ടോ?

വിവാഹ പന്തലില്‍ വെച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് മനംമാറ്റം

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

 

Viral News

English summary
Bank employee Vishalakshi Bhat appears before court
topbanner

More News from this section

Subscribe by Email