Wednesday November 21st, 2018 - 4:03:am
topbanner

അച്ചടിപ്പിശക് വീണ്ടും; ഗാന്ധിയില്ലാത്ത 2,000 രൂപ പ്രചരിക്കുന്നു

NewsDesk
അച്ചടിപ്പിശക് വീണ്ടും; ഗാന്ധിയില്ലാത്ത 2,000 രൂപ പ്രചരിക്കുന്നു

ഷിയാപൂര്‍: റിസര്‍വ് ബാങ്ക് അടുത്തിടെ പുറത്തിറക്കിയ 500 രൂപ നോട്ടിന് പിന്നാലെ 2,000 രൂപ നോട്ടിലും വ്യാപകമായ അച്ചടിപ്പിശക്. മധ്യപ്രദേശിലെ ഷിയാപൂരിലെ എസ്.ബി. ഐയില്‍ നിന്നും ലഭിച്ച നോട്ടുകളില്‍ ഗാന്ധിയെ അച്ചടിച്ചിരുന്നില്ല.

നോട്ടുകള്‍ വ്യാജമാണെന്ന്കരുതി ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടിപ്പിശകാണെന്നാണ് അധികൃതര്‍ അറിയിച്ചത്. നോട്ടുകള്‍ തിരിച്ചെടുത്തെങ്കിലും പകരം പണം നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്നാണ് ഗ്രാമീണരുടെ പരാതി.

ഇതേക്കുറിച്ച് ഒരു നടപടയും സ്വീകരിച്ചില്ലെന്നും ഗ്രാമീണര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ നോട്ടുകള്‍ വ്യാജമല്ലെന്നും അച്ചടിയില്‍ ഉണ്ടായ പിശകാണെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

Read more topics: Bank, Note, Gandhi
English summary
Bank Dispenses Rs 2000 Notes Sans Gandhi Pic
topbanner

More News from this section

Subscribe by Email