Thursday November 22nd, 2018 - 1:50:am
topbanner

നോട്ട് നിരോധത്തിന്റെ ക്ഷീണം മാറിയില്ല; അതാ പിന്നാലെ വരുന്നു ചെക്ക് ഇടപാട് നിരോധനം

rajani v
നോട്ട് നിരോധത്തിന്റെ ക്ഷീണം മാറിയില്ല; അതാ പിന്നാലെ വരുന്നു ചെക്ക് ഇടപാട് നിരോധനം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ക്ഷീണം മാറുന്നതിന് മുമ്പേ ചെക്ക് ഇടപാടുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു.നിലവില്‍ രാജ്യത്ത് 95 ശതമാനവും പണം,ചെക്ക് ഇടപാടുകളിലൂടെയാണ് നടക്കുന്നത്. നോട്ട് അസാധുവാക്കലിനുശേഷം ചെക്ക് ഇടപാടുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നാല്‍ ഇത് കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ചെക്ക് ഇടപാട് കുറച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനാണ് ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേവാള്‍ വ്യക്തമാക്കി.കറന്‍സി നോട്ടുകളുടെ അച്ചടിയ്ക്കായി 25,000 കോടിയും 6,000 കോടി അവയുടെ സുരക്ഷയ്ക്കും ലോജിസ്റ്റിക്‌സിനുമായും സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്.

ഡെബിറ്റ് കാര്‍ഡിലൂടെയുള്ള പേയ്‌മെന്റിന് ഒരു ശതമാനവും ക്രെഡിറ്റ് കാര്‍ഡിലൂടെ പേയ്‌മെന്റിന് രണ്ട് ശതമാനവും തുക ബാങ്ക് ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് സബ്‌സിഡി നല്‍കി ഈ ചാര്‍ജുകള്‍ ഒഴിവാക്കണമെന്നും പ്രവീണ്‍ ഖണ്ഡേവാള്‍ ആവശ്യപ്പെട്ടു.

 

Read more topics: bank ,check book, ban
English summary
bank check book ban
topbanner

More News from this section

Subscribe by Email